കൊല്ലം: കേരളത്തിലെ ഭൂരിപക്ഷം കശുഅണ്ടി തൊഴിലാളികളുടെയും വോട്ടു വാങ്ങി അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ തൊഴിലാളികളെ വഞ്ചിച്ചുവെന്ന് മാത്രമല്ല അവരുടെ ആനൂകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്തെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ പറഞ്ഞു. ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസിന്റെയും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടന്ന കശുവണ്ടി തൊഴിലാളി ധർണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.കാഷ്യു ബോർഡിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ സി.ബി.ഐ അന്വേഷണം വേണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ആവശ്യപ്പെട്ടു.
എ.ഐ.ഡബ്യു സി.ജില്ലാ പ്രസിഡന്റ് ബാബു.ജി.പട്ടത്താനം അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാൻ, പ്രതാപവർമ്മ തമ്പാൻ, പ്രൊഫ.ഇ.മേരിദാസൻ, എഴുകോൺ നാരായൺ എക്സ് എം.എൽ.എ, മംഗലത്ത് രാഘവൻ, വിപിന ചന്ദ്രൻ, പി.ജെർമിയാസ്, സി.ആർ.നജീബ്, നടുക്കുന്നിൽ വിജയൻ, രാജേന്ദ്രൻ നായർ, കെ.മധുലാൽ, ശ്രീകുമാർ, ശൂരനാട് സുഭാഷ്, പെരിനാട് മുരളി, എസ്.ഇ.സഞ്ജയ് ഖാൻ, ഷാജി നൂറനാട്, നാവായിക്കുളം നടരാജൻ, ജെ.എം. ഷൈജു, വിജയരാജൻ പിള്ള, രതീഷ് കിളിത്തട്ടിൽ, ജയകൃഷ്ണൻ, ചിറക്കര ശശി, ഷഹാൽ തുടങ്ങിയവർ സംസാരിച്ചു.
ബേബിജോൺ, സദാനന്ദൻ, സഹദേവൻ പിള്ള, സുഭാഷ് ബോസ്, രമണൻ, അഡ്വ. ബിനു, ജയദേവ്, ഇബ്രാഹിം കുട്ടി, മിൽട്ടൺ, അൻവർ സേട്ട്, ബിനു ചൂണ്ടാലിൽ, രഘു കുന്നുവിള, കുളക്കട അനിൽ, തോയിത്തല മോഹനൻ, ഫൈസൽ കുളപ്പാടം, ഷഫീക് കിളികൊല്ലൂർ, ഹരിദാസ്, രാജ്‌മോഹൻ, ഇ.റഷീദ്, പി. ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.