കൊല്ലം: തട്ടാമല ദീപത്തിൽ റിട്ട. ബി.ഡി.ഒയും മുൻ മന്ത്രി ആർ.എസ് ഉണ്ണിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എം. സദാശിവൻ (85) നിര്യാതനായി. എ.ഡി.സി, ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മിഷണർ, കൊല്ലം വികസന അതോറിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ക്വയിലോൺ കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. എസ്.എൻ പബ്ളിക് സ്കൂൾ, പുത്തൂർ എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്, ശ്രീനാരായണ സാംസ്ക്കാരിക സമിതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനും നിർവാഹക സമിതി അംഗവുമായി ദീർഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് (ഞായർ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധുരി (റിട്ട. എച്ച്.എം, എസ്.എൻ.വി.എച്ച്.എസ്, നെടുങ്ങണ്ട). മക്കൾ:ഡോ. ഹരി (കൺസൾട്ടന്റ് സർജൻ, താലൂക്ക് എച്ച്.ക്യു ആശുപത്രി, പാറശ്ശാല), ഡോ.ശ്രീ (എൽ.ഐ.സി ഓഫീസ്, കൊല്ലം), ഗണേഷ് (മാനേജർ, മുത്തൂറ്റ് ഫിനാൻസ്, പള്ളിമുക്ക്). മരുമക്കൾ: അഞ്ജു (അസി.എക്സിക്യൂട്ടീവ് എൻജിനിയർ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം), ഡോ.ബി.അനിൽ (റിട്ട.സൂപ്രണ്ട്, ഹോമിയോ ആശുപത്രി, പുനലൂർ), എ.എസ്.ദിവ്യ (എസ്.എൻ ഐ.ടി, മുള്ളുവിള).