photo
ശ്രാനാരായണ ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സെപ്തംബർ 13ന് കന്നേറ്റി കായലിൽ സംഘടിപ്പിക്കുന്ന 80-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ജലോത്സവകമ്മിറ്റി ചെയർമാൻ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. ജനറൽ ക്യാപ്ടൻ സി.ആർ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ജലോത്സവകമ്മിറ്റി ഭാരവാഹികളായ ബിനോയ് കരിമ്പാലിൽ, പി.ജി. കൃഷ്ണൻ, കുളച്ചവരമ്പേൽ ഷാജഹാൻ, ആർ. മുരളീധരൻ പഞ്ഞിവിളയിൽ, രാധാകൃഷ്ണൻ പുത്തലത്ത്, സന്തോഷ്‌കുമാർ വടക്കേകടവിൽ, മുനമ്പത്ത് വഹാബ്, എം. അൻസാർ, കരുമ്പാലിൽ സദാനന്ദൻ, ബി. ഗോപൻ, വിജയമ്മലാലി, സതീശൻ മൂക്കുംപുഴ, സുരേഷ്, രാജു കൊച്ചുതോണ്ടലിൽ, എ. രവി, കൗൺസിലർമാരായ ശാലിനി രാജീവൻ, സി. വിജയൻപിള്ള, പി. തമ്പാൻ വളാലിൽ, മുനമ്പത്ത് ഗഫൂർ, സാബു, സുരേഷ് പനക്കുളങ്ങര സുരേഷ്‌ കൊട്ടുകാട് തുടങ്ങിയവർ പ്രസംഗിച്ചു.