കൊല്ലം: കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിച്ചു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിനെ ക്ലിനിക്കൽ - നോൺ ക്ലിനിക്കൽ വിഭാഗങ്ങളായി പുനസംഘടിപ്പിക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ജന്തു ജന്യരോഗങ്ങൾ ഭീഷണിയാകുന്ന കാലത്ത് മൃഗങ്ങളുമായി നേരിട്ട് ഇടപഴകുന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടർമാർക്ക് റിസ്‌ക് അലവൻസ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സതീഷ് അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.പി.സി.സുനിൽകുമാർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കൗൺസിലർ റീനാ സെബാസ്റ്റ്യൻ, രതീശൻ അരിമ്മൽ, വിൽസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.