flag

കൊല്ലം: സി.പി.എം നേതാക്കളുടെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ചാത്തന്നൂർ, മടത്തറ എന്നിവിടങ്ങളിൽ വീടുകൾ സന്ദർശിച്ച് ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ - പത്തനാപുരം, പി.രാജേന്ദ്രൻ - കൊട്ടിയം, മുഖത്തല, ബി.രാഘവൻ - എഴുകോണിലെ കാക്കകോട്ടൂർ, കൊട്ടാരക്കരയിലെ ഗാന്ധിമുക്ക്, എസ്.രാജേന്ദ്രൻ- ചിതറ, കടയ്ക്കൽ, കെ.വരദരാജൻ - തിരുമുല്ലവാരം, സൂസൻകോടി - കരുനാഗപ്പള്ളി ടൗൺ, കരുനാഗപ്പള്ളി വെസ്റ്റ്, കെ.സോമപ്രസാദ് - ശാസ്താംകോട്ട, ഭരണിക്കാവ് എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ജയമോഹൻ - അഞ്ചൽ, ഏരൂർ, ജോർജ്ജ്മാത്യു- മൈലം, കുളക്കട, പി.ആർ.വസന്തൻ- തഴവ, കരുനാഗപ്പള്ളി, എം.ശിവശങ്കരപ്പിള്ള - ശൂരനാട് കിഴക്ക്, ശൂരനാട് പടിഞ്ഞാറ്, എക്‌സ്.ഏണസ്റ്റ് - തെക്കേവിള, ഇരവിപുരം ഈസ്റ്റ്, ബി.തുളസീധരകുറുപ്പ് - പരവൂർ, ചാത്തന്നൂർ, പി.എ. എബ്രഹാം- എഴുകോൺ, കരീപ്ര എന്നിങ്ങനെയാണ് നേതാക്കൾക്ക് ചുമതല കൊടുത്തിരിക്കുന്നത്.