photo
വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്

കരുനാഗപ്പള്ളി: വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യു.ഡി.എഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. രമണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ. അനിൽ, വിളയിൽ അഷറഫ്, ശ്രീജി, വിനോദ്, സുനു, ചുളൂർ ഷാജി, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.