കരുനാഗപ്പള്ളി: കാമ്പസുകളിലെ സംഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പുത്തൻതെരുവ് അൽ സെയ്ദ് സ്കൂളിൽ നടന്ന സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അൽഹിജാൻ ഉദ്ഘാടനം ചെയ്തു.
രാഹുൽ ഉത്തമൻ രക്തസാക്ഷി പ്രമേയവും എൻ. അജ്മൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആർ. കരൺ രാജ്, അരുണിമ, അശോകൻ, സുജിത്ത്, ശ്യാംലാൽ, ഗൗതം എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നടപടികൾ നിയന്ത്രിച്ചു. പി.എസ്. അനന്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ജെ. ജയകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, യു. കണ്ണൻ, എ. നാസർ, സുരാജ് എസ്. പിള്ള, മുരളീധരൻ, ശരവണൻ, അനന്തു എസ്. പോച്ചയിൽ, ആതിര മുരളി, വിശ്വവത്സലൻ, കാർത്തിക്, നിസാം കൊട്ടിലി തുടങ്ങിയവർ പ്രസംഗിച്ചു.
ആർ. കരൺരാജ് (പ്രസിഡന്റ്), അരുണിമ അശോകൻ, ശ്യാംലാൽ, വിഘ്നേഷ്, അഖിൽ എ. കുമാർ (വൈസ് പ്രസിഡന്റുമാർ), പി.എസ്. അനന്തു (സെക്രട്ടറി), എൻ. അജ്മൽ, എസ്. കാർത്തിക്, ആരോമൽ കുഞ്ഞുമോൻ, എം.ഡി. അജ്മൽ ( ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.