കരുനാഗപ്പള്ളി: എൻ.എസ്.എസ് തഴവ തെക്കുംമുറി മേക്ക് 329-ാം നമ്പർ കരയോഗം സംഘടിപ്പിച്ച കുടുംബമേള കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.പി. അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ. ശങ്കരൻനായർ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് പ്രൊഫ.വി. ലളിതമ്മ നിർവഹിച്ചു. ഐക്കര ഗോപാലകൃഷ്ണപിള്ള, ജി. കൃഷ്ണൻനായർ, വി. ശശിധരൻപിള്ള, സി.ആർ. മഹേഷ്, രുഗ്മിണിഅമ്മ, കെ. ശശിധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.