al

പുത്തൂർ : എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കുളക്കട ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് കുളക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി സി.പി. സുധീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ മഠത്തിനാപ്പുഴ അജയൻ അദ്ധ്യക്ഷനായി. ബേബി പടിഞ്ഞാറ്റിൻകര, പി. ഹരികുമാർ, ആർ.രശ്മി, ഒ. രാജൻ,തുളസീധരൻപിള്ള, ഗോകുലം സന്തോഷ്, കലയപുരം ശിവൻ പിള്ള, പാത്തല രാഘവൻ, പെരുങ്കുളം സജിത് എന്നിവർ സംസാരിച്ചു. മാവടിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നെല്ലിവിള വർഗീസ്, വാസുദേവൻ പിള്ള, , ലാൽജി, സജയ് തങ്കച്ചൻ, പി.ഡി. ജോൺ, ജോൺസൺ പുത്തൂർ, ആറ്റുവാശേരി തുളസീധരൻ, വിഷ്ണു, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.