ramayanam
രാമായണ പാരായണം

കുളത്തൂപ്പുഴ: എൻ.എസ്.എസ് പുനലൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കരയോഗങ്ങളിൽ സംഘടിപ്പിക്കുന്ന രാമായണ പാരായണത്തിന് കുളത്തൂപ്പുഴയിൽ തുടക്കമായി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേക്കര അയ്യപ്പവിലാസം എൻ.എസ്.എസ് കരയോഗത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ രാമായണ പാരായണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രതിനിധി സഭാംഗം ആർ. കുട്ടൻപിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. മഹിളാസമാജം പ്രസിഡന്റ് സരസ്വതി ഗോപിനാഥ്, സെക്രട്ടറി രേണുക, കരയോഗം ഖജാൻജി രവീന്ദ്രൻ പിള്ള, അംഗങ്ങളായ അനിൽകുമാർ, അജയചന്ദ്രൻ എന്നിവർ സംസാരിച്ചു.