കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുങ്കത്തറയിൽ നിന്ന് പൊതുവിപണിയിൽ ആയിരക്കണക്കിന് രൂപ വില വരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. ഇവ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വിലയന്തൂർ ചരുവിള പുത്തൻവീട്ടിൽ അഷറഫിനെ (58) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ ഷാജഹാൻ, ആഷിർകോഹൂർ, അജയൻ, കൊട്ടാരക്കര പൊലീസ് സബ് ഇൻസ്പെക്ടർ രാജീവ്, പൊലീസ് ഉദ്യോഗസ്ഥരായ അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.