c
എസ്.എൻ.ഡി.പി യോഗം 1272 -ാം തെക്കേവിള ശാഖയുടെ ധ്യാനകേന്ദ്ര ഓഡിറ്റോറിയ സമർപ്പണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. കേരള കൗമുദി റസിഡന്റ് എഡിറ്രറും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്‌ണൻ, അയ്യപ്പാ സി.എൻ.സി പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ എം.ഡി എം ഗോപാലകൃഷ്‌ണൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്‌ണൻ, തെക്കേവിള ശാഖാ പ്രസിഡന്റ് വി. മണിലാൽ, സെക്രട്ടറി എൽ. മനോജ്, ഇരവിപുരം സജീവൻ, പ്രമോദ് കണ്ണൻ, ഭരണിക്കാവ് ഡിവിഷൻ കൗൺസിലർ ജെ. സൈജു, ആനേപ്പിൽ എ.ഡി. രമേഷ്, ജി. രാജ്മോഹൻ, പി. സുരേഷ് ബാബു, പി. പ്രദീപ് എന്നിവർ സമീപം

കൊട്ടിയം: മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സമ്പന്നമാക്കാനുതകുന്നതാണ് ഗുരുദേവ ദർശനങ്ങളും സന്ദേശങ്ങളുമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 1272-ാം നമ്പർ തെക്കേവിള ശാഖയിൽ നടന്ന വിദ്യാഭ്യാസ അവാർഡ്‌ ദാനത്തിന്റെയും പൊതുയോഗത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ധ്യാനകേന്ദ്ര ഒാഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബാംഗ്ലൂർ അയ്യപ്പാ സി.എൻ.സി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എം. ഗോപാലകൃഷ്ണൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഗുരുദർശന പ്രഭാഷണം നടത്തി. കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണവും പഠനോപകരണ വിതരണവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ എ.ഡി. രമേഷ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ പ്രമോദ് കണ്ണൻ, മേഖലാ കൺവീനർ ഇരവിപുരം സജീവൻ, യൂണിയൻ പഞ്ചായത്ത് മെമ്പർ ജി. രാജ് മോഹൻ, ആർ. കജോൾ, അഡ്വ. ജെ. സൈജു, വി. മധുലാൽ, കെ. രമേഷ് ചന്ദ്രൻ, എസ്.ആർ. മണിലാൽ, എസ്. അജോയ്‌ ,പി. പ്രദീപ്, സന്തോഷ് കുമാർ, ബി. വിനോദ് കുമാർ, അലോക് ചന്ദ്രഭാനു , ശാല പ്രകാശ്, കെ. ഉദയഭാനു, വി. രാജു, ജി. അനിൽകുമാർ, കെ.എസ്. ജ്യോതി ,എൻ. രാജേന്ദ്രബാബു, എസ്. സുരേഷ്, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൽ. മനോജ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേള നടന്നു.