rape-i

ഓച്ചിറ: പ്രായപൂർത്തിയാകാത്ത പതിനാലുകാരി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ സ്വദേശി ഷാജിയാണ് (42) അറസ്റ്റിലായത്. ഷാജിയ്ക്ക് വള്ളികുന്നത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ, അഞ്ച് വർഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിയോടൊപ്പം കഴിയുകയായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെയാണ് കഴിഞ്ഞ നാലു വർഷമായി നിരന്തരം പീഡിപ്പിച്ചിരുന്നത്. പെൺകുട്ടി ഒരു പ്രാവശ്യം ഗർഭിണിയായെന്നും പൊലീസ് പറയുന്നു.

പെൺകുട്ടി ഒരു അനാഥാലയത്തിൽ പഠിക്കുകയായിരുന്നു. പ്രതി പെൺകുട്ടിയെ നാലു വർഷമായി എല്ലാ ആഴ്ചയിലും വീട്ടിൽ വിളിച്ചുകൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ പോകാതായതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ ഇടപെടലിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറ സി.എെ ആർ പ്രകാശ്, എസ്.എെ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.