പാരിപ്പള്ളി: ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും കല്ലുവാതുക്കൽ പഞ്ചായത്തിലെ കോട്ടക്കേറം വാർഡിൽ മരം വീണ് കെട്ടിടം തകർന്നു. കോട്ടക്കേറം മുപ്പറവട്ടത്ത് ശശാങ്കന്റെ വീടിനോട് ചേർന്ന് നിന്ന കൂറ്റൻ മാവാണ് വീണത്. വീടിനോട് ചേർന്നുള്ള കുളിമുറിയും കക്കൂസും കിണറും പമ്പ്ഹൗസും പൂർണമായും തകർന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇത് സംബന്ധിച്ച് പാരിപ്പള്ളി വില്ലേജ് ഒാഫീസിൽ പരാതി നല്കും.