കൊല്ലം: ഇഡ്ഡലി കുട്ടുകത്തിന്റെ തട്ടിൽ മൂന്നര വയസുകാരിയുടെ കൈവിരൽ കുടുങ്ങി. മരുത്തടി ചാത്തോലിൽ കിഴക്കതിൽ അനീഷിന്റെ മകൾ അപ്സരയുടെ കൈവിരലാണ് കുടുങ്ങിയത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഉടൻ കടപ്പാക്കട ഫയർ സ്റ്റേഷനിൽ എത്തിച്ച് ഇഡ്ഡലി പാത്രത്തിന്റെ തട്ടിലെ ചെറിയ ദ്വാരം മുറിച്ച് വിരൽ വേർപ്പെടുത്തുകയായിരുന്നു. അസി.ഫയർ ഓഫീസർ ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.