പിറവന്തൂർ: അലിമുക്ക് വിജയാലയത്തിൽ (ശ്രീഭവൻ) വിശ്വനാഥപിള്ള (കൊച്ചുകുട്ടൻപിള്ള, 68) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് ആനകുളത്ത് കുടുംബവീട്ടുവളപ്പിൽ. മുതിർന്ന സി.പി.ഐ പ്രവർത്തകനും പിറവന്തൂർ ലോക്കൽ കമ്മിറ്റി മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാർ (സി.പി.ഐ ലോക്കൽകമ്മിറ്റി സെക്രട്ടറി), ശ്രീജിത്ത്. മരുമക്കൾ: സനിൽകുമാർ, രോഹിണി, അഞ്ജു.