kollam
CLEAN KOLLAM

 പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ

കൊല്ലം: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള കോർപ്പറേഷന്റെ മാലിന്യ പരിപാലന രൂപരേഖ കൗൺസിൽ യോഗം ഒറ്റക്കെട്ടായി അംഗീകരിച്ചു. പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ സന്നദ്ധസംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയ വിവിധ രംഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷൻ ഒരാഴ്ചയ്ക്കുള്ളിൽ ടൗൺഹാളിൽ ചേരും.

വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് മുൻതൂക്കം നൽകിയുള്ള രൂപരേഖ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ. രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ചില കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിച്ചുകൊണ്ട് പ്രതിപക്ഷ കൗൺസിലർമാരും പദ്ധതിയെ പിന്തുണച്ചു. അനിൽകുമാർ, ലൈലാകുമാരി, മീനാകുമാരി, ഹണി ബഞ്ചമിൻ, വിനീത വിൻസന്റ്, പ്രസന്നൻ, സൈജു, എസ്.ആർ. ബിന്ദു, സോണിഷ, പ്രശാന്ത്, നിസാർ, ഷൈലജ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 പദ്ധതി ഇപ്രകാരം....

 50 ഇടങ്ങളിലായി 448 പുതിയ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ

 90 ശതമാനം സബ്സിഡിയോടെ 55,000 കിച്ചൻ ബിന്നുകൾ

 മാലിന്യശേഖരണവും സംഭരണവും

ഹരിത കർമ്മസേനാംഗങ്ങൾ വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കും
ഒരു വാർഡിൽ ആറ് ഹരിത കർമ്മസേനാംഗങ്ങൾ

300 വീടുകളുടെ ചുമതല ഒരു ഹരിതകർമ്മസേനാംഗത്തിന്

അജൈവ മാലിന്യം സംഭരിക്കാൻ 55 മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ

ഡിവിഷനുകളിൽ ശേഖരിക്കുന്ന മാലിന്യം വാഹനങ്ങളിൽ എം.സി.എഫുകളിലെത്തിക്കും

 മാലിന്യം സംസ്കരണ സംവിധാനമില്ലാത്ത കടകളുടെ ലൈസൻസ് പുതുക്കില്ല

400 ചതുരശ്രയടി വീസ്തീർണത്തിൽ കൂടുതലുള്ള വീടുകൾക്ക് ജൈവമാലിന്യ സംസ്കരണ സംവിധാനം നിർബന്ധം

 പിഴയും പ്രതിഫലവും

മാലിന്യം വലിച്ചെറിയുന്നവർക്ക് 5000 രൂപ പിഴ

വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1000 രൂപ പ്രതിഫലം


 മാലിന്യ സംസ്കരണത്തിൽ ഡിവിഷൻ തലത്തിൽ മത്സരം

ഉപയോഗശൂന്യമായ പദാർത്ഥങ്ങൾ കൊണ്ട് മ്യൂസിയം

'' മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തിനാകെ മാതൃകയാകുന്ന തരത്തിൽ

കൊല്ലം നഗരത്തെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, റസിഡന്റ്സ് അസോസിയേഷനുകൾ ഇങ്ങനെ എല്ലാവരുടെയും പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. ''

വി. രാജേന്ദ്രബാബു (മേയർ)