udf
യു.ഡി.എഫ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശശിധരൻ, പുനലൂർ മധു, എം. നാസർഖാൻ തുടങ്ങിയവർ സമീപം

പുനലൂർ: ഇടത് സർക്കാരിന്റെ പിടിപ്പുകേട് മൂലം ജനങ്ങൾ വലയുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തെന്മല പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മലയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും ഉറുകുന്ന് റൂറൽ സഹകരണ സംഘം പ്രസിഡന്റുമായ കെ. ശശിധരൻ, പുനലൂർ മധു, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം. നാസർഖാൻ, മാമ്പഴത്തറ ചന്ദ്രശേഖരൻ, റോയി ഉമ്മൻ, സ്റ്റാർസി രത്നാകരൻ, തോമസ് മൈക്കിൾ, ആരിഫാ അഷറഫ് തുടങ്ങിയവർ സംസാരിച്ചു.