കൊല്ലം: മുനിസിപ്പൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും ട്രഷറി വഴി നൽകണമെന്ന് ഫെഡറേഷൻ ഒഫ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപകുമാർ. യോഗത്തിൽ തേവള്ളി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് മുരളീധരൻ നായർ മുഖ്യപ്രസംഗം നടത്തി. കെ. രാധാകൃഷ്ണൻപിള്ള, കെ.എം.സി.എസ്.എസ് സംഘടനാ സെക്രട്ടറി കെ.ആർ. മോഹനൻ നായർ, ഫെറ്റോ ജില്ലാ സെക്രട്ടറി എസ്.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പി. കുമാർ സ്വാഗതവും ബാലചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.