പന്മന: 60 വർഷം ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ പ്രസിഡന്റും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എൻ.എസ്.എസ് മുൻ ട്രഷററുമായിരുന്ന അന്തരിച്ച അഡ്വ. ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പിന്റെ ചിതാഭസ്മ നിമജ്ജന യാത്ര പന്മന ആശ്രമത്തിലെത്തി. അദ്ദേഹത്തിന്റെ കുടുംബമായ അയിരൂർ തോട്ടാവള്ളിൽ കുടുംബത്തിലെ മുതിർന്ന അംഗം ടി.എൻ. രാമചന്ദ്രകുറുപ്പിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ചിതാഭസ്മം പന്മന ആശ്രമത്തിൽ പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ളയും സ്വാമി നിത്യ സ്വരൂപാനന്ദയും ചേർന്ന് സ്വീകരിച്ചു. മനയിൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അഡ്വ. സജീന്ദ്രകുമാർ, പന്മന മഞ്ജേഷ് , എം.സി. ഗോവിന്ദൻ കുട്ടി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ സോമശേഖരൻപിള്ള, രാധാകൃഷ്ണൻ , രാധാമണി, ഇന്ദിര, തുടങ്ങിയവർ ചിതാഭസ്മ നിമജ്ജനയാത്രയെ അനുഗമിച്ചു. വർക്കല പാപനാശത്താണ് ചിതാഭസ്മം നിമജ്ജനം ചെയ്യും.