sargachathana
കരുനാഗപ്പള്ളി സർഗചേതനയുടെ പതിനൊന്നാം വാർഷികാഘോഷത്തോത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനം മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലാ വൈസ് ചാൻസലറുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: അനീതിക്കെതിരെ പ്രതികരിക്കാൻ തയ്യാറാകാത്ത സമൂഹമായി മലയാളികൾ മാറിയെന്ന് മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലാ വൈസ് ചാൻസലറുമായ കെ. ജയകുമാർ പറഞ്ഞു. കരുനാഗപ്പള്ളി സർഗചേതനയുടെ പതിനൊന്നാം വാർഷികാഘോഷത്തോത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാളിത്യവും മനസിന്റെ വിശുദ്ധിയുമായിരുന്നു മലയാളിയുടെ പ്രത്യേകത. ലാളിത്യത്തിന്റെ പാരമ്പര്യം ഉപേക്ഷിച്ച്, കടം വാങ്ങിയും പൊങ്ങച്ചം കാട്ടിയും അവസാനം ആത്മഹത്യ ചെയ്യുന്നവരായി മലയാളി മാറി. മലയാളിയുടെ മനസാണ് ഓണം. പ്രകൃതിയോട് നീതി കാട്ടാത്തതിനാലാണ് പ്രകൃതി തിരിച്ച് പ്രതികരിക്കുന്നത്. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വയലാറിന്റെ ദർശനമാണ് സാഹിത്യകാർക്കുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സർഗചേതന പുരസ്ക്കാര ജേതാക്കളായ എം.കെ. ബിജു മുഹമ്മദ്, ഗീതു അനിൽ , കെ.എസ്. രജു കരുനാഗപ്പള്ളി, കാട്ടയ്യത്ത് പ്രഭാകരൻ എന്നിവർക്ക്
കെ. ജയകുമാർ പുരസ്കാക്കാരം നൽകി. ഡോ. വള്ളിക്കാവ് മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി.
ഡി. ചിദംബരൻ, ഡോ. എൻ. വിജയകൃഷ്ണൻ, ഡോ. എം. ജമാലുദ്ദീൻ കുഞ്ഞ് ,ആദിനാട് തുളസി എന്നിവർ സംസാരിച്ചു. സർഗചേതന സെക്രട്ടറി പി.ബി. രാജൻ സ്വാഗതവും ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു. കവി കാവാലം ബാലചന്ദ്രൻ കവിഅരങ്ങ് ഉദ്ഘാടനം ചെയ്തു. ഡി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടയ്യത്ത് പ്രഭാകരൻ, തോപ്പിൽ ലത്തീഫ് ,അഴീക്കൽ മുരളി, കിടങ്ങറ ശ്രീവത്സൻ, ഫാത്തിമ താജുദ്ദീൻ, ശാസ്താംകോട്ട റഹിം, കെ.എസ്. രജു കരുനാഗപ്പള്ളി, വൈ. സ്റ്റീഫൻ, കെ.എസ്. വിശ്വനാഥപിള്ള, ശാന്താ ചക്രപാണി, ഷീലാ ജഗധരൻ, തഴവ രാധാകൃഷ്ണൻ ,ജെ.പി. പാവുമ്പ, ശശിധരൻ ചെറിയഴീക്കൽ, വാസന്തി രവീന്ദ്രൻ, ഗീതു അനിൽ, വരവിള ശ്രീനി, ആദിനാട് തുളസി, വവ്വാക്കാവ് സോമരാജൻ ,നസീംബീവി എന്നിവർ പങ്കെടുത്തു.