paravur

പരവൂർ: പൊഴിക്കര - മുക്കം തീരപ്രദേശത്ത് കടൽക്ഷോഭം ദിനംപ്രതി രൂക്ഷമാകുന്നു. ഉയരത്തിലുള്ള തിരമാലകളുടെ ശക്തിയിൽ കരയിലെ മണ്ണ് പല ഭാഗത്ത് നിന്നും ഒലിച്ചുപോയി.ചെറുവള്ളങ്ങൾ പലതും കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നില്ല. വൈകുന്നേരങ്ങളിൽ ബീച്ചിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ട്. തീരപ്രദേശത്തെ റോഡിന് സമീപത്ത് വരെ തിരമാലകൾ അടിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ തീരപ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മുക്കത്ത് പൊഴി മുറിച്ചിരുന്നു. അതോടെ ഗതാഗതം നിലച്ചു. പിന്നീട് മണ്ണും കല്ലും ഉപയോഗിച്ച് റോഡ് സഞ്ചാര യോഗ്യമാക്കിയതാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴയിൽ റോഡിൽ കുഴിയായി വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത നിലയിലായിരിക്കുകയാണ്.