പരവൂർ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്നും കനത്തമഴയെ മുന്നിൽ കണ്ടും പൊഴിക്കര ചീപ്പിന്റെ ഷട്ടറുകൾ ഉയർത്തി. കഴിഞ്ഞ പ്രളയകാലത്തു തീരപ്രദേശത്തെ വീടുകൾ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഷട്ടറുകൾ ഉയർത്തിയത്. എന്നാൽ ചീപ്പിന്റെ ഷട്ടറുകളും മോട്ടറുകളും ജീർണാവസ്ഥയിലാണ്. ഏറെ നാളായി ഷട്ടറുകൾ ഈ നിലയിലാണ്.