ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ താഴം മിഡിൽ വാർഡിലെ നവജ്യോതി കുടുംബശ്രീയുടെ 15-ാമത് വാർഷികാഘോഷം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. ഗിരികുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ്. സുനിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ സിനി അജയൻ മുഖ്യപ്രഭാഷണം നടത്തി. കുടുബശ്രീ യൂണിറ്റ് സെക്രട്ടറി സജിനി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സുനി സുരേഷ് സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു. ചടങ്ങിൽ വയോജനങ്ങളെ ആദരിക്കൽ, പഠനോപകരണ വിതരണം, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടന്നു.