avhs
ചാന്ദ്രദിനത്തിന്റെ ഭാഗമായി തഴവ ആദിത്യവിലാസം ഗവ : ഹൈസ്കൂളിൽ സംഘടിപ്പിച്ച ചാന്ദ്രദിന ശാസ്ത്ര പ്രദർശനം

ഓച്ചിറ : ചാന്ദ്രദിനത്തിന്റെ ഭാഗമായി തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ചാന്ദ്രദിന പ്രദർശനം സംഘടിപ്പിച്ചു. ചന്ദ്രയാൻ, സോളർ സിസ്റ്റം, വിവിധതരം റോക്കറ്റുകൾ എന്നിവയുടെ മാതൃകകൾ പ്രദർശിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം, സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങൾ തുടങ്ങിയവ നടത്തി. പ്രദർശനത്തിന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കവിത വി.എസ്, സീനിയർ അസിസ്റ്റന്റ് കെ. ഹസീന, പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ, വൈസ് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എൻ.കെ. വിജയകുമാർ, അദ്ധ്യാപകരായ അഹമ്മദ് ബഷീർ, ബിജു വിക്രം, രേവമ്മ, രശ്മി ആർ. മോഹൻ, കെ. സതീശൻ, മില്ലത്ത് ബി.എഡ് സെന്ററിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.