കൊല്ലം: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2008- 10 കോമേഴ്സ് ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ചലച്ചിത്രനടൻ അനുമോഹൻ മുഖ്യാതിഥിയായിരുന്നു. മൺമറഞ്ഞ സഹപാഠികളായ ആഷിക്, ശലാൽ എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും നടന്നു. അദ്ധ്യാപകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി അനുമോഹൻ വൃക്ഷത്തൈ നട്ടു. സ്കൂളിലെ അദ്ധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.