ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിൽ ആരംഭിക്കുന്ന സ്റ്റുഡന്റ്സ് നിക്ഷേ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വെളിനല്ലൂർ ഇ.ഇ.ടി.യു.പി.എസിൽ നടന്നു. ബാങ്ക് പ്രസിഡന്റ് പി. ആനന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജോയ്‌സ് തോമസ്, ബാങ്ക് സെക്രട്ടറി പി.കെ. രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി നിസാബീവി എന്നിവർ സംസാരിച്ചു.