കൊട്ടിയം: വടക്കേവിള ശ്രീനഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും നോട്ടുബുക്ക് വിതരണവും ശശികലാധരൻ പിള്ളയുടെ വസതിയിൽ നടന്നു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡൻറ് പ്രൊഫ. വി. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എ. പ്രിജി, ചന്ദ്രികാ ദേവി, നഗർ സെക്രട്ടറി പി. സോമനാഥൻപിള്ള, എന്നിവർ സംസാരിച്ചു.