ullas
മൺറോതുരുത്ത് ഹോം സ്റ്റേ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മണക്കടവിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യുന്നു

മൺറോതുരുത്ത്: ഹോം സ്റ്റേ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൺറോതുരുത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മണക്കടവ് എസ് വളവിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പരിസ്ഥിതി കലാകാരൻ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.

കല്ലടയാറിന്റെ തീരത്തുള്ള ഗ്രാമ പഞ്ചായത്തുകൾ നദിയിലേക്ക് വലിച്ചെറിയുന്ന മാലിന്യം മൺറോതുരുത്തിൽ അടിയുകയാണെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.

അസോസിയേഷൻ ഭാരവാഹികളായ വിപിൻ, പ്രദീപ്, രഞ്ജിത്ത്, അനീഷ്, മിഥുൻ, അജിത്ത്, ശ്രീകാന്ത്, ശ്യാംദേവ് തുടങ്ങിയവർ നേതൃത്വം നൽകി.