കുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ സി.പി.എമ്മിലെ സുജാതാ മോഹൻ രാജിവച്ച പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ജലജാ ഗോപൻ വിജയിച്ചു. യു.ഡി.എഫിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശിവപ്രഭയ്ക്ക് 6 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫ് - 9, യു.ഡി.എഫ് - 6, ബി.ജെ.പി - 6 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ബി.ജെ.പി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ജലജ ഗോപനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ കുണ്ടറയിൽ ആഹ്ലാദ പ്രകടനം നടത്തി. എസ്.എൽ. സജികുമാർ, മുളവന രാജേന്ദ്രൻ, പി.ആർ. രാജശേഖരൻ പിള്ള, ആർ. ശിവശങ്കരപിള്ള, ഒ.എസ്. വരുൺ, എം. ചന്ദ്രശേഖരപിള്ള, ആർ. ശിവശങ്കരൻ ഉണ്ണിത്താൻ, ബി. വിക്രമൻ, തോമസ് പണിക്കർ, പശുപാലൻ, സരോജിനി, ഷീലാകുമാരി എന്നിവർ നേതൃത്വം നൽകി.