കുളത്തൂപ്പുഴ: കുട്ടികൾക്ക് പഴകിയ ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അരിപ്പ മോഡൽ റസിഡൻഷ്യൽ സ്കൂൾ പടിക്കൽ ധർണ നടത്തി.
പഞ്ചായത്ത് അംഗം ലാലിതോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ.രവി അദ്ധ്യക്ഷത വഹിച്ചു. രക്ഷാകർതൃ ജാഗ്രതാ സമിതി പ്രസിഡന്റ് പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ഉദയകുമാർ, രവികുമാർ ചെറുകര എന്നിവർ പ്രസംഗിച്ചു.