പുനലൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തെ പുനലൂർ പൊലീസ് പിടികൂടി. പുനലൂർ ഭരണിക്കാവ് പാലവിള വീട്ടിൽ സിദ്ദിഖ് (25), കാര്യറ കോടിയാട്ട് വീട്ടിൽ ഷെഫീക്ക് (26), പേപ്പർമില്ലിന് സമീപം മോഹനൻ നിവാസിൽ രജീഷ് (25), കാഞ്ഞിരമല ചരുവിള പുത്തൻവീട്ടിൽ സനൽ എസ്. തോമസ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തി വന്ന ഇവരെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പുനലൂർ എസ്.എച്ച്.ഒ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവ്, സി.പി.ഒ അഭിലാഷ് എന്നിവർ ചേർന്ന് പുനലൂർ പേപ്പർമിൽ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.