കൊല്ലം: ചിന്താദീപത്തിന്റെ 8-ാമത് മഹാകവി പാലാപുരസ്കാരം കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള കൊല്ലം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ മുഖത്തല ജി. അയ്യപ്പൻപിള്ളയ്ക്ക് സമർപ്പിച്ചു. സചിന്തയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കവിയും പത്രപ്രവർത്തകനുമായ ഹെൻറി ജോൺ കല്ലട അദ്ധ്യക്ഷത വഹിച്ചു. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് നീലേശ്വരം സദാശിവൻ സചിന്തയിൽ നിന്ന് റേഡിയോ പരിപാടികൾ അവതരിപ്പിച്ച കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു. ഡോ. എം.ആർ. ഷെല്ലി, കിഷോർ മുളവന, ഷാജി വെള്ളാപ്പള്ളിൽ എന്നിവർ സംസാരിച്ചു. സചിന്ത ഡയറക്ടർ പ്രിൻസ് കല്ലട സ്വാഗതവും ജനറൽ സെക്രട്ടറി മാക്സ് പെരേര നന്ദിയും പറഞ്ഞു.
തുടർന്ന് കൊല്ലം സുധീഷ് കുമാർ, മാക്സ് പെരേര എന്നിവർ സംഗീതപരിപാടി അവതരിപ്പിച്ചു. ടി.വി താരം റോജിൻ തോമസ് സമ്മാനദാനം നിർവഹിച്ചു. റേഡിയോ ക്ളബ് കുട്ടികളുടെ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു.