photo
സി.പി.എം നേതാക്കൾ കരുനാഗപ്പള്ളിയിൽ ഭവന സന്ദർശനം നടത്തിയപ്പോൾ

കരുനാഗപ്പള്ളി : സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി. ടൗണിൽ നടന്ന ഗൃഹസന്ദർശന പരിപാടിക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, നഗരസഭാ അദ്ധ്യക്ഷ എം. ശോഭന, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി . സജീവൻ, ജി . സുനിൽ എന്നിവർ നേതൃത്വം നൽകി. തൊടിയൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ , ടി. രാജീവ്, ആർ. രഞ്ജിത്ത് എന്നിവരും കല്ലേലി ഭാഗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത്, വി. രാജൻപിള്ള എന്നിവരും നേതൃത്വം നൽകി. ക്ലാപ്പനയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ടി .എൻ . വിജയകൃഷ്ണൻ, പി.കെ. ജയപ്രകാശ്, ക്ലാപ്പന സുരേഷ് എന്നിവരും കരുനാഗപ്പള്ളി വെസ്റ്റിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .എസ് . ഷറഫുദ്ദീൻ മുസലിയാരും, ജെ. ഹരിലാലും നേതൃത്വം നൽകി. കുലശേഖരപുരം സൗത്തിൽ ലോക്കൽ സെക്രട്ടറി പി.എസ്. അബ്ദുൽ സലിം, അഡ്വ. സി.ആർ. മധു, എ .കെ. രാധാകൃഷ്ണപിള്ള, വി.പി. ജയപ്രകാശ് മേനോൻ എന്നിവരും നേതൃത്വം നൽകി.