d
ഓട്ടിസം

കൊല്ലം: കൊല്ലം ഗവ. ഗേൾസ് എച്ച്.എസിലെ ക്ളാസ് മുറിയിൽ പ്രവർത്തിക്കുന്ന കൊല്ലം ബി.ആർ.സിയുടെ ഓട്ടിസം ക്ലിനിക്കിനെ അവിടെ നിന്നു തുരത്താൻ മനഃസാക്ഷിയില്ലാത്ത നീക്കം. ഓട്ടിസം കേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തി നൽകണമെന്ന ഡി.പി.ഐയുടെ നിർദ്ദേശവും ഡി.ഡി.ഇ ഓഫീസ് പൂഴ്ത്തിവച്ചിരിക്കുകയാണ്. ഓട്ടിസം കുട്ടികളുടെ ജീവിതാവസ്ഥ നേരിട്ട് കണ്ടിട്ടും അല്പംപോലും കരുണയില്ലാത്ത സമീപനമാണ് സ്കൂൾ അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

പത്തു വർഷമായി ഇവിടെയാണ്

1.സർവ്വ ശിക്ഷ അഭിയാൻ ഫണ്ട് ഉപയോഗിച്ച് പത്ത് വർഷം മുൻപ് ഗേൾസ് സ്കൂളിൽ ഓട്ടിസം ക്ലിനിക്കിന്റെ തുടക്കം

2. പരിമിതികൾ ഏറെയുള്ള കുട്ടികളെ കൊണ്ടുവരാൻ രക്ഷിതാക്കളുടെ

സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ദേശീയപാതയോട് ചേർന്നുള്ള ഇവിടത്തിൽ പ്രവർത്തനം.

എതിർപ്പിന്റെ വഴി

1.ക്ലിനിക് പ്രവർത്തിക്കുന്ന ഹാൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി നിർമ്മിച്ചതാണെന്ന് വാദം

2. സ്കൂളിലെ മറ്റൊരു ബ്ലോക്കിലെ ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറി പകരം ആവശ്യപ്പെട്ടെങ്കിലും വിട്ടുനൽകാൻ തയ്യാറല്ല.

ഗൂഢ തന്ത്രം

 ഓട്ടിസം ക്ലിനിക്കിനെ എവിടെയെങ്കിലും തള്ളാനാണ് ഏകോപന ചുമതലയുള്ള ബി.പി.ഒ ഓഫീസിന്റെ ശ്രമം

 കേന്ദ്രീയ വിദ്യാലയം പുതിയ സ്ഥലത്തേക്ക് മാറിയതോടെ മുളങ്കാടകത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിലൊന്നിലേക്ക് മാറ്റണമെന്ന് കളക്ടറോട് ബി.പി.ഒ.

 എന്നാൽ ബി.പി.ഒ ഓഫീസിനായി ഇവിടത്തെ കോൺക്രീറ്റ് കെട്ടിടം കൈക്കലാക്കിയ ശേഷം പകരം നിർദേശിച്ചത് തകര ഷീറ്റ് മേഞ്ഞ കെട്ടിടം.

 ഈ കെട്ടിടം റോഡിൽ നിന്നും മൂന്നൂറ് മീറ്ററിലേറെ അകലെ.

 നടക്കാൻ പ്രയാസമുള്ള കുട്ടികളുമായി രക്ഷകർത്താക്കൾക്ക് ഇവിടെ എത്തുക ഏറെ പ്രയാസം.

 ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർ ഒന്നിലധികം ബസുകൾ കയറണം.

 തകര ഷെഡിനടിയിലെ കടുത്ത ചൂട് ഓട്ടിസം ബാധിതരെ കൂടുതൽ പ്രതികൂലമായി ബാധിക്കും

 പുതിയ സ്ഥലം: നിർദ്ദേശം പൂഴ്ത്തി

ഓട്ടിസം ക്ലിനിക്കിലെ രക്ഷാകർത്താക്കളുടെ കൂട്ടായ്മ നിലവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഡി.ഡി.ഇ ഓഫീസ് മുഖേന നിവേദനം നൽകിയിരുന്നു. ഇതിന്മേലുള്ള നടപടിയുടെ പുരോഗതി ആവശ്യപ്പെട്ട് ആറ് മാസത്തിന് ശേഷം രക്ഷാകർത്താക്കൾ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയപ്പോഴാണ് നിവേദനം ഡി.ഡി.ഇ ഓഫീസ് ഡി.പി.ഐക്ക് കൈമാറിയത്. നിവേദനം പരിശോധിച്ച് ഡി.പി.ഐ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഡി.ഡി.ഇ ഓഫീസ് നൽകിയില്ല. പുതിയ സ്ഥലം കണ്ടെത്തുകയോ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് കൂടുതൽ സൗകര്യം ഏർപ്പടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.പി.ഐ ജൂണിൽ നൽകിയ നിർദ്ദേശവും ഡി.ഡി.ഒ ഓഫീസ് പൂഴ്ത്തിവച്ചിരിക്കുകയാണ്.

 ഓട്ടിസം ക്ലിനിക്കൽ

ഓട്ടിസം ബാധിതരായ 65 കുട്ടികൾ

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവർത്തനം

ഓരോ കുട്ടിക്കും മുക്കാൽ മണിക്കൂർ പരിശീലനവും വ്യായാമവും