avm
എ.വി.എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബിന്റെ വാർഷികവും കുടുംബ സംഗമവും ഇടവ ബഷീർ ഉദ്ഘാടനം ചെയ്യുന്നു. അജീഷ് കൊട്ടാരക്കര, ഷിബു റാവുത്തർ, സൗന്ദർരാജ്, ചന്ദ്രിക രാധാകൃഷ്ണൻ, സിയാദ് എന്നിവർ സമീപം

കൊല്ലം: എ.വി.എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബിന്റെ വാർഷികാഘോഷവും 'നിറക്കൂട്ട് 2019' കുടുംബസംഗമവും കൊല്ലം പവർ ബോർഡ് ഹാളിൽ ചലചിത്ര പിന്നണി ഗായകൻ ഇടവ ബഷീർ ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ കേരളാ അഡ്മിൻ ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് അംഗവും ചലച്ചിത്ര താരവുമായ അജീഷ് കൊട്ടാരക്കര മുഖ്യാതിഥിയായിരുന്നു. ചന്ദ്രിക രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം ഉണ്ണിക്കൃഷ്ണൻ, പാരിപ്പള്ളി ആർ. സജി, പുത്തൂർ ജോയ്, ഗൾഫ് മേഖലാ അഡ്മിൻ ഷാജഹാൻ മസ്‌കറ്റ്, രാജു, കൊട്ടിയം ഷൈല, തൃശൂർ സിന്ധു, വനജ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് സൗന്ദർ രാജ് സ്വാഗതം പറഞ്ഞു.

സിയാദ്, പി.എസ്. ബഷീർ, സനം മഞ്ജു ഷാജഹാൻ, സിന്ധു സന്തോഷ്, ഷീജ, റഹുമാൻ, മോഹൻ പുല്ലിച്ചിറ, പ്രകാശ്, ആന്റണി, പട്ടുറുമാൽ ഹാരിസ്, കലാഭവൻ ലതിക, ശോഭ ശരത്, തെരേസ, ജോസ്, വർക്കല ടസ്‌ലി, ദീപ, ഷംന മാഹീൻ, അഖില ജോസ്, ഹാദിയ മാഹീൻ, പ്രിൻസി ലിബാഷ്, ജീവൻ സന്തോഷ്, ഫാത്തിമ ഷിബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സംഗീത കോളേജ് അദ്ധ്യാപിക രേഷ്മയും ഹേമലതയും ചേർന്ന് വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.