കൊല്ലം: ചെന്താപ്പൂര് കേശവവിലാസം 1045-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗത്തിന് ഭൂമി ദാനമായി നൽകിയ ചെന്താപ്പൂര് വടകോട്ട് വടക്കടത്ത് കേശവപിള്ളയുടെ ഫോട്ടോ കരയോഗ മന്ദിരത്തിൽ അനാച്ഛാദനം ചെയതു. കരയോഗം പ്രസിഡന്റ് ജി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി എസ്. ഹരീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ. ശശിധരൻനായർ സ്‌കോളർഷിപ്പ് വിതരണവും എം. പ്രസാദ് പഠനോപകരണ വിതരണവും നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം. ഹേമലത, ജി. ഗോപാലകൃഷ്ണപിള്ള, എസ്. ഗോപാലകൃഷ്ണപിള്ള, എം. മോഹനൻപിള്ള, ആർ. അരവിന്ദാക്ഷൻപിള്ള, പി. കൃഷ്ണകുമാർ, വിക്രമൻപിള്ള എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി എസ്. ഹരീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പി. ശങ്കരപിള്ള നന്ദിയും പറഞ്ഞു.