road
അരിനല്ലൂർ കുമ്പഴ മുക്കിന് സമീപം കാവിൽ നിന്ന് റോഡിലേക്ക് വീണ വൃക്ഷങ്ങളുടെ ഭാഗങ്ങൾ

ചവറ : ഭരണിക്കാവ് റോഡിൽ തേവലക്കര അരിനല്ലൂർ കമ്പഴമുക്കിൽ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ കുമ്പഴക്കാവിൽ നിന്ന് മരങ്ങൾ കടപുഴകി റോഡിൽ വീണത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മരങ്ങൾ ഭാഗികമായി വെട്ടിമാറ്റിയാണ് ഗതാഗതക്കുരുക്ക് മാറ്റിയത്. റോഡിൽ നിന്ന് മരങ്ങൾ പൂർണമായും നീക്കം ചെയ്യാത്തതിനാൽ ഇരുചക്ര വാഹന യാത്രക്കാരും കാൽ നട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. റോഡിൽ അവശേഷിക്കുന്ന മരച്ചില്ലകളും തടികളും പൂർണമായും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.