chavara
ചവറ പന്മന വടക്കും തല പനയന്നാർ കാവ് ദേവീ വിലാസം ഗവ.എൽ.പി.സ്കൂളിന്റെ നവതിയാഘോഷം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു. എൻ.വിജയൻ പിള്ള എം.എൽ.എ സമീപം.

ചവറ : പഠനത്തോടൊപ്പം നന്മയുള്ള മനുഷ്യരായി നമ്മുടെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു. പന്മന വടക്കുംതല ദേവീ വിലാസം ഗവ. മോഡൽ എൽ.പി സ്കൂളിന്റെ നവതി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സ്കൂളിന്റെ വിജയമാണ് നാടിന്റെ വിജയമെന്ന കാര്യം ആരും വിസ്മരിക്കരുതെന്നും ഏത് രാജ്യത്തെ കുട്ടികൾക്കൊപ്പവും ഉയരാൻ നമ്മുടെ കുട്ടികൾക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
എൻ. വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി പങ്കെടുത്തു.