കൊല്ലം: എല്ലാവർക്കും വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി മയ്യനാട് വിശ്വഭാരതി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നകുലൻ മെമ്മോറിയൽ അഗ്രോഫാമിന്റെ ഉദ്‌ഘാടനം നടന്നു. പരവൂർ പോളച്ചിറ അമൃത പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ഉദ്‌ഘാടനവും സൗജന്യ വിത്ത് വിതരണവും നിർവഹിച്ചു. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് പരവൂർ സാജു ഗോപിനാഥ്, സെക്രട്ടറി മണി രാമൻ, ലീഗൽ അഡ്വൈസർ രാജീവ് കെ. രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് കേരളാ പ്രൈവറ്റ് ടീച്ചേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ ഉദ്‌ഘാടനം പരവൂർ പൂതക്കുളം പെറ്റ് കോളേജിൽ പ്രിൻസിപ്പൽ സുദർശനൻ നിർവഹിച്ചു.