കൊല്ലം: കണ്ണൂരിൽ പ്രവാസി മലയാളി ആന്തൂർ സാജൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. ശ്യാമളയെയും അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കുമെതിരെ പ്രേരണാക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ കളക്‌ട്രേറ്റിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. 60 വയസ്സ് കഴിഞ്ഞ തിരികെ വന്ന എല്ലാ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്നും നാട്ടിൽ തിരികെ വന്ന പ്രവാസികളെ സർക്കാർ സംരക്ഷിക്കണമെന്നും, പിണറായി സർക്കാർ പ്രവാസികളോട് മുഖം തിരിഞ്ഞുളള മനോഭാവം മാറ്റണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാം സിത്താര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ തമ്പോര്, ഡി.സി.സി ഭാരവാഹികളായ ചിറ്റുമൂല നാസർ, പി. ജർമ്മിയാസ്, സൂരജ് രവി, സന്തോഷ് തുപ്പാശ്ശേരി, ഭഗത് സിംഗ്, എഴുകോൺ നാരായണൻ, ദിനേഷ് ചന്ദന, എം.എ.കെ. ആസാദ്, എ.പി. ഷാഹുദ്ദീൻ, നിസാർ ചാത്തന്നൂർ, അലിയാരുകുഞ്ഞ് കുണ്ടറ, അയത്തിൽ ഷാജി, ഗീവർഗ്ഗീസ്, ഗീതാകൃഷ്ണൻ, ഷാ കറുത്തേടം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സിദ്ധാർത്ഥനാശാൻ നന്ദി പറഞ്ഞു.