പത്തനാപുരം: വെട്ടിക്കവല ചക്കുവരയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1 കോടി 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ശതാബ്ദി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള
ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മാത്തുക്കുട്ടി, സരോജനി ബാബു, അഡ്വ. ഷൈൻ പ്രഭ, ജെ. മോഹൻകുമാർ, എൻ. ഋഷികേശൻ പിള്ള, ശ്രീജാ വിനോദ്, പി. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എച്ച്.എം കെ.കെ. മാത്യു കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ വി.ഐ. നസീം കെട്ടിട നിർമ്മാണ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് തുണ്ടിൽ സജീവ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. ഷീബ നന്ദിയും പറഞ്ഞു.