പത്തനാപുരം: കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പത്തനാപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. നിസായ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി യു. യദുകൃഷ്ണൻ, ജില്ലാ കോർഡിനേറ്റർ അൻവർ സുൽഫിക്കർ, യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി ഭാരവാഹികളായ അനസ് എ. ബഷീർ, സലീം, പി.എം. ഷൈജു, ലിംസൺ , ഷാൻ പള്ളിമുക്ക്, സി.ആർ. സൂര്യനാഥ്, നജുമൽ റഹുമാൻ, എസ്. ഷക്കീം, അബ്ദുള്ള, റിജു പട്ടാഴി, സിജോ ഡാനിയേൽ, മുബാറഖ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് മിഥുൻ കടയ്ക്കാമൺ, അബി, മുനീർ, സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.