photo
ബാലോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ കേരളപുരം സെക്കുലർ റിക്രിയേഷൻ ലൈബ്രറിയിലെ കുട്ടികൾ

കുണ്ടറ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊറ്റങ്കര പഞ്ചായത്തുതല ബാലോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ കേരളപുരം സെക്കുലർ റിക്രിയേഷൻ ലൈബ്രറിയിലെ വിജയികളെ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന അനുമോദന സമ്മേളനം ലൈബ്രറി പ്രസിഡന്റ് ടി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. നജീം പുത്തൻകട, ബി. പത്മകുമാർ, വി. അർജുനൻ, പി.എസ്. ഹബീബ് മുഹമ്മദ് എന്നിവർ സംസാരിച്ചു.