yc
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി: യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷയെഴുതിയ എസ്.എഫ്.ഐ നേതാക്കളെ അനധികൃതമായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ സമരം നടത്തിയ കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും കരുനാഗപ്പള്ളി ടൗണിൽ നടത്തി.

യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ, ജി. മഞ്ചുകുട്ടൻ, റാഷിദ് എ. വാഹിദ്, അനൂപ് കരുനാഗപ്പള്ളി, സുമയ്യ സലാം, ജീവൻ ക്ലാപ്പന, ഷംനാദ്, താഹിർ മുഹമ്മദ്, ഇർഷാദ് ബഷീർ, വരുൺ ആലപ്പാട്, ജയകുമാർ, നിയാസ് രാജ്, ജയഹരി, എ. ഷഹനാസ്, വിധു പാവുമ്പ, ആദിൽ നിസാർ, അസ്ഹർ മുണ്ടപ്പള്ളി,സെയ്ദ്, രാജേഷ് ശിവൻ, നിയാസ് ഇബ്രാഹിം, വിപിൻ രാജ്, അൻഷാദ്. അയ്യപ്പദാസ്, ഇന്ദ്രജിത്ത്, ജയ്സൺ തഴവ എന്നിവർ നേതൃത്വം നൽകി.