intuc
ഐ.എൻ.ടി.യു.സി ദുരന്തനിവാരണ സേനയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു

കൊല്ലം: ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ രൂപീകരിച്ച തൊഴിലാളി മേഖലയിലെ സിവിലിയൻ ദുരന്തനിവാരണ സേന 'ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഐ.എൻ.ടി.യു.സി കേരള'യുടെ ജില്ലാതല ഉദ്ഘാടനവും ഒന്നാംഘട്ട പരിശീലനവും സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഐ.എൻ.ടി.യു.സി ചവറ റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണവേണി ശർമ്മ, വടക്കേവിള ശശി, ചിറ്റുമൂല നാസർ, കോലത്ത് വേണുഗോപാൽ, വിഷ്ണു വിജയൻ, കോഞ്ചേരിൽ ഷംസുദ്ദീൻ, ചവറ ഹരീഷ്, സുഭാഷ്, ജയകുമാർ, ഡി.കെ. അനിൽകുമാർ, വി. ശിവൻകുട്ടിപിള്ള, പൊന്മന പ്രശാന്ത്, പുഷ്പരാജൻ, നിസാർ കൊല്ലക, ജിജി, പി. മഞ്ജു, മോഹൻ കോയിപ്പുറം, കോയിവിള സുരേഷ്, പൊന്മന നിശാന്ത്, മാമൂലേൽ സേതുക്കുട്ടൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഡോ. ആതുരദാസ്, ജോർജ് എഫ്. സേവ്യർ, കളത്തിൽ ഗോപാലകൃഷണപിള്ള എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.