ചാത്തന്നൂർ: സ്വകാര്യ ആശുപത്രി ഇടപാടുമായി ബന്ധപ്പെട്ട് ജി.എസ്. ജയലാൽ എം.എൽ.എയ്ക്കെതിരെ സി.പി.ഐ തന്നെ നടപടിയെടുത്ത സാഹചര്യത്തിൽ എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ചാത്തന്നൂർ എസ്.ബി.ഐയുടെ മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി നഗരം ചുറ്റി ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധക്കാർ എം.എൽ.എയുടെ കോലം കത്തിച്ചു.
ചാത്തന്നൂർ മുരളി, ബിജു പാരിപ്പള്ളി, എൻ. ജയചന്ദ്രൻ, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, പരവൂർ സജീബ്, സിസിലി സ്റ്റീഫൻ, പ്രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ഹരിലാൽ, എൻ. സഹദേവൻ, ചിറക്കട നിസാർ, ജോൺ അബ്രാഹം, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ, സുരേഷ് ഉണ്ണിത്താൻ, കൊട്ടിയം സാജൻ, മൈലക്കാട് സുനിൽ, പാരിപ്പള്ളി വിനോദ്, സജി സാമുവൽ, സജിമാ ഷാനവാസ്, ചന്ദ്രലേഖ, ഷൈലജ പ്രേം, ദിലീപ് ഹരിദാസൻ, ചിറക്കര പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.