കൊട്ടാരക്കര: ചെങ്ങമനാട് മേലില ഗ്രാമപഞ്ചായത്ത് മുൻ പഞ്ചായത്ത് മെമ്പറും കിഴക്കേത്തെരുവ് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ മഠത്തിലഴികത്തു വീട്ടിൽ എം.കെ ജോർജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെങ്ങമനാട് ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: റോയി ജോർജ് (മാർത്തോമ്മാ കോളേജ് ആയൂർ), ബിന്ദു ജോർജ് (അഗ്രികൾച്ചറൽ ഓഫീസർ കാസർകോട്), ജയൻ ജോർജ് (ബിസിനസ് എറണാകുളം). മരുമക്കൾ: ദീപ്തി (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര), പി.വൈ ജോഷ്വ (അസി. പ്രൊഫ. എൽ.ബി.എസ്. എൻജിനീയറിംഗ് കോളേജ് കാസർകോട്), സോളി ജയൻ (എറണാകുളം).