പരവൂർ : കുറുമണ്ടൽ 916 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും പൊതുസമ്മേളനവും നടന്നു. കരയോഗം പ്രസിഡന്റ് ബി.എസ്. അജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് മെറിറ്റ് അവാർഡുകൾ, സ്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ, വൈദ്യസഹായം, കുടുംബസഹായം, മംഗല്യസഹായം എന്നിവ വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ എം.സി.എ ഫസ്റ്റ് റാങ്ക് നേടിയ പൊട്ടന്തിയിൽ വീട്ടിൽ മന്മഥ കുറുപ്പിന്റെ മകൾ ചിത്തിരയെ മൊമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പള്ളിമൺ സന്തോഷ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പരവൂർ മോഹൻദാസ്, പി.ആർ. രാമചന്ദ്രൻ ബാബു, ദത്തൻ കുമാർ, എൻ.എസ്.എസ് പ്രതിനിധി സഭാമെമ്പർ ശശിധരൻപിള്ള, ഇലക്ട്രോൾ ചന്ദ്രചൂഡൻ പിള്ള, യൂണിയൻ പ്രതിനിധി സുനിൽ കുമാർ, കരയോഗം സെക്രട്ടറി ബാലകൃഷ്ണൻ, വനിതാ സമാജം പ്രസിഡന്റ് ബിജി സുഭാഷ്, വനിതാ സമാജം സെക്രട്ടറി മിന്നി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.