viswa
കേരള വിശ്വകർമ്മ സഭ ഉളിയക്കോവിൽ 284 ാം നമ്പർ ശാഖയുടെ വാർഷികപൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള വിശ്വകർമ്മ സഭ ഉളിയക്കോവിൽ 284- ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചിന്താ എൽ. സജിത്ത് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ബീനാ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. പ്രഭാകരനാചാരി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. ശിവരാജൻ വടക്കേവിള, കമ്മിറ്റിയംഗങ്ങളായ കെ.പി. മോഹനൻ, പി. പുഷ്പരാജ്, വി.പി. മോഹൻലാൽ, എൻ. നടരാജൻ, കെ. രഘുനാഥൻ, വിപിനജ ശിവരാജൻ, എം. അജിതകുമാരി, ചിത്രാ തുളസീധരൻ, ശ്രീകല എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി. തുളസീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.